കോവിഡ് കാലത്ത് അഭിനയം വിട്ട് നഴ്സായി; ഒടുവിൽ വെെറസ് പിടികൂടിയെന്ന് ശിഖ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 12, 2020

കോവിഡ് കാലത്ത് അഭിനയം വിട്ട് നഴ്സായി; ഒടുവിൽ വെെറസ് പിടികൂടിയെന്ന് ശിഖ

മഹാരാഷ്ട്രയിൽ കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ തന്റെ പഴയ നഴ്സിങ് കുപ്പായം എടുത്തണിഞ്ഞ നടി ശിഖ മൽഹോത്രയെക്കുറിച്ചുള്ള വാർത്തകൾ കുറച്ച് നാളുകൾക്ക് മുൻപ് വന്നിരുന്നു. 2014ൽ ഡൽഹിയിലെമഹാവീർ മെഡിക്കൽ കോളേജിൽ നിന്നും നഴ്സിങ്ങിൽ ബിരുദം നേടിയ ശിഖ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രം​ഗത്ത് വരികയായിരുന്നു. രാജ്യത്തെ ആരോഗ്യമേഖലയിൽ അടിയന്തിര സാഹചര്യം വന്നതോടെയാണ് താൻ രോഗികളെ ചികിത്സിക്കാൻ ജോലിയിൽ പ്രവേശിപ്പിക്കുന്ന കാര്യം തീരുമാനിച്ചത്. കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കുമ്പോൾ സമൂഹത്തെ പരിചരിക്കാമെന്ന് പ്രതിജ്ഞ എടുത്തതാണ്- എന്നായിരുന്നു അന്ന് ശിഖ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഒടുവിൽ തന്നെയും കോവിഡ് ബാധിച്ചുവെന്ന വിവരമാണ് ശിഖ ആരാധകരുമായി പങ്കുവയ്ക്കുന്നത്. കോവിഡ് വന്നതിൽ തനിക്ക് ദുഖമില്ലെന്നും ഉടൻ തന്നെ രോ​ഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ശിഖ കുറിച്ചു. നടിക്ക് ആശംസകളുമായി ഒട്ടനവധി പേർ രം​ഗത്തെത്തി. ശിഖയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർഥനകൾ ഒപ്പമുണ്ടെന്നും ആരാധകർ കുറിച്ചു. സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇൻ സ്ലൗ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്. സിനിമയിൽ എത്തുന്നതിനും മുൻപ് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ അഞ്ച് വർഷം നഴ്സായി സേവനമനുഷ്ഠിച്ചു. Content Highlights:Shikha Malhotra actor working as nurse during Covid crisis, hospitalized after testing positive, COVID 19


from mathrubhumi.latestnews.rssfeed https://ift.tt/33GR4Yy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages