യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളില്‍ അപരാജിതരായി എ.സി. മിലാന്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 24, 2020

യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളില്‍ അപരാജിതരായി എ.സി. മിലാന്‍

മിലാൻ: തിയോ ഹെർണാണ്ടസിന്റെ ഇഞ്ചുറി ടൈം ഗോളോടെ എ.സി. മിലാനിൽ ഹാപ്പി ക്രിസ്മസ്. സീരി എയിൽ പരാജയമറിയാതെ, ഒന്നാം സ്ഥാനക്കാരായി എ.സി. മിലാൻ ഫുട്ബോൾ ക്ലബ്ബിന് ക്രിസ്മസ് ആഘോഷിക്കാം. കരുത്തരായ ലാസിയോയെ മറികടന്നാണ് മിലാൻ ജയം പിടിച്ചെടുത്തത് (3-2). ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലാണ് തിയോ ഹെർണാണ്ടസ് ഗോൾ നേടിയത്. നേരത്തേ ആന്റെ റാബിച്ച് (10), ഹകൻ കാൽഹനോഗ്ലു (പെനാൽട്ടി 17) എന്നിവരും മിലാനുവേണ്ടി സ്കോർ ചെയ്തു. ലുയി ആൽബർട്ടോ (27), സിറോ ഇമ്മൊബിലെ (59) എന്നിവർ ലാസിയോക്കായി സ്കോർ ചെയ്തു. 14 കളിയിൽ 34 പോയന്റുമായി മിലാൻ ഒന്നാംസ്ഥാനത്ത് തുടരുന്നു. 33 പോയന്റുമായി ഇന്റർമിലാൻ രണ്ടാമതുണ്ട്. എ.എസ് റോമ (27), സസുവോള (26) ടീമുകൾ തൊട്ടുപിന്നിലും. ഒരു മത്സരം കുറച്ചുകളിച്ച നാപ്പോളിക്ക് 25 പോയന്റും യുവന്റസിന് 24 പോയന്റുമാണുള്ളത്. യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളിൽ തോൽവിയറിയാത്ത ഒരേയൊരു ടീം എ.സി. മിലാനാണ്. ടീമിന് 14 കളിയിൽ പത്തു ജയവും നാലു സമനിലയുമുണ്ട്. സീരി എയിൽ അവസാനം കളിച്ച 26 കളികളിൽ മിലാൻ തോൽവിയറിഞ്ഞിട്ടില്ല. ഇതിൽ 19 ജയമുണ്ട്. 2020-ൽ എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി 48 മത്സരം കളിച്ച ടീമിന് മൂന്ന് തോൽവി മാത്രമേയുള്ളൂ. സീരി എയിൽ രണ്ടും യൂറോപ്പ ലീഗിൽ ഒന്നും. Content Highlights: AC Milan the undefeated club in five major leagues in Europe


from mathrubhumi.latestnews.rssfeed https://ift.tt/3nPQgIv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages