ടിപ്പറിനു മുകളിൽ പാറവീണ് ഡ്രൈവർ മരിച്ചു; അപകടം പഞ്ചായത്ത് അനുമതിനിഷേധിച്ച ക്വാറിയിൽ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 11, 2020

ടിപ്പറിനു മുകളിൽ പാറവീണ് ഡ്രൈവർ മരിച്ചു; അപകടം പഞ്ചായത്ത് അനുമതിനിഷേധിച്ച ക്വാറിയിൽ

വടുവൻചാൽ : കടച്ചികുന്ന് ക്വാറിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടിപ്പർ ഡ്രൈവർ മാനന്തവാടി പിലാക്കാവ് അടിവാരം തൈത്തറ സിൽവസ്റ്റർ (സിൽവി-56) ആണ് മരിച്ചത്. മണ്ണുമാന്തി യന്ത്രംകൊണ്ട് മണ്ണെടുക്കുന്നതിനിടെ പാറ അടർന്ന് ടിപ്പറിനുമുകളിൽ പതിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. ടിപ്പറിനുള്ളിൽ അകപ്പെട്ട ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഫയർഫോഴ്സും പോലീസും പാറ പൊട്ടിച്ചുമാറ്റി നാലരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. നാലുമാസം മുമ്പ് കെ.എസ്.ആർ.ടി.സി.യിൽ നിന്ന് വിരമിച്ച സിൽവസ്റ്റർ ഒരാഴ്ച മുമ്പാണ് കടച്ചിക്കുന്നിലെ ക്വാറിയിൽ ജോലിക്കെത്തിയത്. ഭാര്യ ജോളി. മക്കൾ: രചന, റെൽജിൻ. ക്വാറി പ്രവർത്തിച്ചിരുന്നത്അതിപരിസ്ഥിതിലോല പ്രദേശത്ത്; പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു വടുവൻചാൽ: പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന കാരണത്താൽ മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറിയിലാണ് വെള്ളിയാഴ്ച ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. കടച്ചിക്കുന്നിലേക്കുള്ള നീരുറവ തടസ്സപ്പെടുമെന്ന കാരണത്താലാണ് പഞ്ചായത്ത് അനുമതി നിഷേധിച്ചത്. ഇതിനെതിരേ ക്വാറി ഉടമകൾ കോടതി ഉത്തരവുനേടി ആറുമാസം മുമ്പ് പ്രവർത്തനം തുടങ്ങുകയായിരുന്നു. മണ്ണും പാറയും ഇടകലർന്നഭാഗത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാറ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച സിൽവസ്റ്ററിൻറെ മൃതദേഹം റോഡിലേക്ക് കൊണ്ടുപോകുന്നു കടച്ചിക്കുന്നിലെ സ്വകാര്യ തോട്ടത്തിലാണ് ക്വാറി പ്രവർത്തിക്കുന്നത്. അതിപരിസ്ഥിതിലോല പ്രദേശമായ കടച്ചിക്കുന്നിലെ നൂറുകണക്കിനാളുകളുടെ കുടിവെള്ളം, യാത്ര എന്നിവ തടസ്സപ്പെടുമെന്ന കാരണത്താലാണ് കഴിഞ്ഞവർഷം പഞ്ചായത്ത് അനുമതി നൽകാതിരുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കടച്ചിക്കുന്നിലേക്കുള്ള വീതിയില്ലാത്ത റോഡിലൂടെ ടിപ്പറുകൾ ഓടുന്നത് യാത്രാ തടസ്സമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്ന് റോഡ് കൈയേറിയെന്ന കാരണം കാണിച്ച് പഞ്ചായത്ത് ക്വാറിക്ക് നൽകിയ സ്റ്റോപ്പ് മെമ്മോ ഇപ്പോഴും നിലവിലുണ്ടെന്ന് മുൻ സ്ഥിരംസമിതി ചെയർമാൻ യഹ്യാഖാൻ തലയ്ക്കൽ പറഞ്ഞു. ഇതിന് മറുപടി ലഭിച്ചിട്ടില്ല. ദീർഘകാലം കെ.എസ്.ആർ.ടി.സി. ഡ്രൈവറായി ജോലിചെയ്ത സിൽവസ്റ്റർ ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു. ഒരാഴ്ച മുമ്പാണ് ഈ ക്വാറിയിൽ ഡ്രൈവറായി ജോലിക്കെത്തുന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ മണ്ണെടുക്കുമ്പോൾ ടിപ്പർ അടുത്തുനിർത്തി അതിനുള്ളിൽ ഇരിക്കുകയായിരുന്നു ഇദ്ദേഹം. മൺതിട്ടയിൽ ഇരുപതടിയോളം ഉയരത്തിലുണ്ടായിരുന്ന ഭീമൻ പാറ പെട്ടെന്ന് അടർന്ന് വീഴുകയായിരുന്നു. പാറവീണ് ടിപ്പറിന്റെ മുൻവശം തരിപ്പണമായി. അതിനുള്ളിൽ അകപ്പെട്ട സിൽവസ്റ്ററിനെ മൂന്നരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. Content Highlights:driver died when rock fell and the tipper lorry


from mathrubhumi.latestnews.rssfeed https://ift.tt/3m94MZZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages