രാജ്യത്ത് 24 മണിക്കൂറിനിടെ 32,981 പേര്‍ക്കു കൂടി കോവിഡ്; 391 മരണം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 6, 2020

രാജ്യത്ത് 24 മണിക്കൂറിനിടെ 32,981 പേര്‍ക്കു കൂടി കോവിഡ്; 391 മരണം

ന്യൂഡൽഹി: രാജ്യത്ത് 32,981 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96,77,203 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,40,573 ആയി. നിലവിൽ രാജ്യത്ത് 3,96,729 സജീവ കേസുകളാണുള്ളത്. 39,109 പേർ കൂടി കോവിഡ് മുക്തി നേടിയതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 91,39,901 ആയി. ഡിസംബർ ആറുവരെ 14,77,87,656 സാമ്പിളുകൾ പരിശോധിച്ചതായും ഇന്നലെ മാത്രം 8,01,081 സാമ്പിളുകൾ പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയിൽ പതിനെട്ടരലക്ഷം കടന്നിട്ടുണ്ട്. കർണാടകയും ആന്ധ്രാപ്രദേശുമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ. content highlights: india covid update


from mathrubhumi.latestnews.rssfeed https://ift.tt/2LfFooT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages