മെസ്സിയോ റോണോയ അല്ല; ലെവന്‍ഡോവ്സ്‌കി 2020-ലെ ഫിഫയുടെ മികച്ച താരം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 17, 2020

മെസ്സിയോ റോണോയ അല്ല; ലെവന്‍ഡോവ്സ്‌കി 2020-ലെ ഫിഫയുടെ മികച്ച താരം

സൂറിച്ച്: സൂപ്പർ താരങ്ങളെ പിന്തള്ളി റോബർട്ടോ ലെവൻഡോവ്സ്കി ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ. 2020-ലെ ഫിഫയുടെ മികച്ച താരമായി ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ തിരഞ്ഞെടുക്കപ്പെട്ടു. അന്തിമപ്പട്ടികയിലുണ്ടായിരുന്ന ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ മറികടന്നാണ് ലെവൻഡോവ്സ്കി പുരസ്കാരം സ്വന്തമാക്കിയത്. ബയേണിനെ ചാമ്പ്യൻസ് ലീഗിലും ജർമൻ ബുണ്ടസ് ലിഗയിലും ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുണ്ട്. ജർമൻകപ്പ്, യുവേഫ സൂപ്പർ കപ്പ്, ജർമൻ സൂപ്പർ കപ്പ് എന്നിവയിലും വിജയികളാക്കി. ഇക്കാലയളിൽ 60 ഗോളുകളാണ് താരം നേടിയത്. കഴിഞ്ഞ വർഷം ബാഴ്സലോണയുടെ ലയണൽ മെസ്സിയാണ് കിരീടം നേടിയത്. രണ്ട് വർഷം യുവന്റസ് താരം റൊണാൾഡോയും പുരസ്ക്കാരം നേടി. 13 വർഷത്തിനിടെ മെസ്സിയും റൊണാൾഡോയുമല്ലാതെ ഫിഫ പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവൻഡോവ്സ്കി. 2018-ൽ പുരസ്കാരം നേടിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് മറ്റൊരു താരം. മികച്ച വനിത താരമായി ഇംഗ്ലണ്ട് പ്രതിരോധനിര താരമായ ലൂസി ബ്രൗൺസ് തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയുടെ താരമാണ് ലൂസി. നേരത്തെ ലിയോണിനായാണ് കളിച്ചത്. പുരസ്കാരം നേടുന്ന ആദ്യ വനിത പ്രതിരോധനിരതാരമാണ്. 2019-20 സീസണിൽ ലിയോണിനൊപ്പം വനിത ചാമ്പ്യൻസ് ലീഗ് നേടി. മറ്റ് പുരസ്കാരങ്ങൾ മികച്ച പരിശീലകൻ: യർഗൻ ക്ലോപ്പ് (ലിവർപൂൾ) മികച്ച വനിത പരിശീലക: സറീന വിഗ്മാൻ (യു.എസ്) പുഷ്കാസ് പുരസ്ക്കാരം (മികച്ച ഗോൾ): സൺ ഹ്യൂങ് മിൻ (ടോട്ടനം) മികച്ച ഗോൾകീപ്പർ: മാനുവൽ നൂയർ (ബയേൺ മ്യൂണിക്ക്) മികച്ച വനിത ഗോൾകീപ്പർ: സാറ ബുഹാദി (ഒളിമ്പിക് ലിയോൺ) ഫിഫ ഫാൻ പുരസ്കാരം: മരിവാൾഡോ ഫ്രാൻസിസ്കോ ഡാ സിൽവ (ബ്രസീൽ) ഫിഫ ഫെയർപ്ലേ: മാത്തിയോ അഗ്നീസെ (ഇറ്റലി) ഫിഫ ലോക ഇലവൻ: മെസ്സി, റൊണാൾഡോ, ലെവൻഡോവ്സ്കി, ജോഷ്വാ കിമ്മിച്ച്, കെവിൻ ഡിബ്രുയിനെ, തിയാഗോ അൽകാൻട്ര, ട്രന്റ് അലക്സാണ്ടർ അർനോൾഡ്, വിർജിൽ വാൻ ഡൈക്ക്, സെർജിയോ റാമോസ്, അൽഫോൻസോ ഡേവിസ്, അലിസൻ ബെക്കർ. Content Highlights: Robert Lewandowski wins FIFA best men s player


from mathrubhumi.latestnews.rssfeed https://ift.tt/3r6B3EQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages