മൂന്ന് സേനകളിലും സേവനമനുഷ്ഠിച്ച ഏക ഇന്ത്യക്കാരന് 100 വയസ് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 11, 2020

മൂന്ന് സേനകളിലും സേവനമനുഷ്ഠിച്ച ഏക ഇന്ത്യക്കാരന് 100 വയസ്

ന്യൂഡൽഹി: രാജ്യത്തെ മൂന്ന് പ്രതിരോധസേനകളിലും സേവനമനുഷ്ഠിച്ച ഏക സൈനിക ഉദ്യോഗസ്ഥന് നൂറ് വയസ്. കര, നാവിക, വ്യോമ സേനകളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച കേണൽ പ്രിതിപാൽ സിംഗ് ഗിൽ മാത്രമാണ് ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളിലും സേവനമനുഷ്ഠിച്ച ഒരേയോരാൾ. പഞ്ചാബ് സ്വദേശിയായ അദ്ദേഹം ചണ്ഡിഗഢിലെ വസതിയിൽ കുടുംബാംഗങ്ങൾക്കൊപ്പം ജന്മദിനം ആഘോഷിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ റോയൽ ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിമാനം പറത്തുന്നതിൽ കുടുംബാംഗങ്ങൾക്കുള്ള ആശങ്ക കണക്കിലെടുത്ത് അദ്ദേഹം അതിൽ നിന്ന് മാറി നാവിക സേനയിൽ ചേർന്നു. നാവിക സേനയിൽ യുദ്ധക്കപ്പലുകളിലെ ആയുധങ്ങളുടെ ചുമതലയുള്ള ഗണ്ണറി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം പിന്നീട് നാവിക സേന വിട്ടു. സ്വാതന്ത്രാനന്തരം അദ്ദേഹം കരസേനയിൽ ചേർന്നു. 1965 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. വിരമിക്കുമ്പോൾ മണിപ്പൂരിൽ അസം റൈഫിൾസിലെ സെക്ടർ കമാൻഡറായിരുന്നു അദ്ദേഹം. നിരവധി പേരാണ് സമൂഹമാധ്യമങ്ങൾ വഴി അദ്ദേഹത്തിന് ആശംസകൾ പങ്കുവെച്ചത്. നൂറ് വയസ് പൂർത്തിയാക്കിയ അദ്ദേഹത്തിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, ലഫ്റ്റനന്റ് ജനറൽ കെ.ജെ. സിങ് തുടങ്ങിയവർ ആശംസകൾ നേർന്നു. Content Highlights:Only Officer Who Served In The Indian Army, Navy And Air Force Turns 100


from mathrubhumi.latestnews.rssfeed https://ift.tt/37bY9C5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages