ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഡൽഹി നഗരത്തിൽ വൻ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡൽഹി പോലീസ് അറിയിച്ചു. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലാണ് സരൈ കാലെ ഖാനിൽ നിന്ന് രണ്ടു പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാർക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.ജമ്മു കശ്മീർ നിവാസികളായ രണ്ടു തീവ്രവാദികളെയും ഇവരിൽ നിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെടുത്തു ഡൽഹി പോലീസ് പറഞ്ഞു. രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു കശ്മീർ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകൻ അബ്ദുൽ ലത്തീഫ് (21), കുപ്വാരയിലെ മുല്ല ഗ്രാമത്തിലുള്ള ബഷിർ അഹ്മദിന്റെ മകൻ അഷ്റഫ് ഖാതന (20) എന്നിവരാണ് പിടിയിലായതെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. Content Highlights:2 Jaish-e-Mohammed terrorists arrested in Delhi
from mathrubhumi.latestnews.rssfeed https://ift.tt/3pB9piA
via
IFTTT
No comments:
Post a Comment